കോട്ടയം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (കെഎസ്ടിഎ) ജില്ലാ മാര്‍ച്ചും ധര്‍ണയും നാളെ കോട്ടയത്ത് നടക്കും. രാവിലെ 10നു ജില്ലാ ജനറല്‍ ആശുപത്രി പരിസരത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും.
13 സബ്ജില്ലകളില്നിന്നായി രണ്ടായിരത്തില്‍പ്പരം അധ്യാപകര്‍ മാര്‍ച്ചില്‍ പങ്കെടുക്കും. തിരുനക്കര ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നടക്കുന്ന ധര്‍ണ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.എ. ജാസ്മിന് അധ്യക്ഷത വഹിക്കും.
ജില്ലാ സെക്രട്ടറി ടി. രാജേഷ്, ട്രഷറര്‍ ബിറ്റു പി. ജേക്കബ് സംസ്ഥാന വൈസ്പ്രസിഡന്റ് പി.വി. രാജേഷ് , നേതാക്കളായ കെ.ജെ. പ്രസാദ്, വി.കെ. ഷിബു, കെ. രാജകുമാര്‍, പി.ആര്. പ്രവീണ്‍, ആര്. ധര്‍മ്മ കീര്‍ത്തി, അനീഷ് ഐസക്ക്, റീമ വി. കുരുവിള, കെ. പ്രകാശന്, പി. ബിന്ദു, എസ്. സനു തുടങ്ങിയവര്‍ പ്രസംഗിക്കും.